കറുത്ത പാടുകള്‍, മുഖക്കുരു, വരള്‍ച്ച, എന്നിവ അകറ്റി ചര്‍മത്തിനു തിളക്കവും മിനസവും ലഭിക്കാന്‍ പേരയില ഫെയ്‌സ് പാക് ഉപയോഗിക്കാം. വളരെ എളുപ്പം വീട്ടിലുണ്ടാക്കാനാവും എന്നതും പണച്ചെലവില്ല എന്നതും പേരയില ഫെയ്‌സ്പാക്കിന്റെ പ്രത്യേകതകളാണ്.
പേരയുടെ ഏതാനും ഇലകള്‍ പറിച്ചെടുത്ത് കഴുകിയശേഷം അരച്ചെടുക്കുക. ഇളം ഇലകളാണ് കൂടുതല്‍ അനുയോജ്യം. വരണ്ട ചര്‍മമാണെങ്കില്‍ തേനും ഓയിലി സ്‌കിന്‍ ആണെങ്കില്‍ നാരങ്ങാ നീരും ചേര്‍ക്കാം. മുഖക്കുരുവാണ് പ്രശ്‌നമെങ്കില്‍ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമാണ് പേരയില പേസ്റ്റില്‍ ചേര്‍ക്കേണ്ടത്.
മുഖം വൃത്തിയായി കഴുകി അഞ്ചു മിനിറ്റ് ആവി പിടിക്കുക. ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കാന്‍ ആവി പിടിക്കുന്നത് സഹായിക്കും. അതിനുശേഷം ഫെയ്‌സ്പാക് മുഖത്ത് പുരട്ടുക. 20 മിനിറ്റിന്‌ശേഷം മുഖം കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ എന്ന രീതിയില്‍ ഒരുമാസം ഇതു ചെയ്യാം. ചര്‍മ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിളങ്ങുന്ന മുഖം സ്വന്തമാക്കാം.
സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ പാച്ച് ടെസ്റ്റ് നടത്തിയതിനുശേഷം മാത്രം മുഖത്ത് ഉപയോഗിക്കുക.