മുടി കൊഴിച്ചിലിനും താരനും തടയിടാനുള്ള കരുത്ത് ആര്യവേപ്പിനുണ്ട്. ഇതിനായി എങ്ങനെ ആര്യവേപ്പ് ഉപയോഗിക്കാമെന്ന് നോക്കാം.
ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്റെ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം.
തിളപ്പിച്ചതിനുശേഷം ഒരു ദിവസം കാത്തിരിക്കുക. അടുത്ത ദിവസം മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. ഒരു കാരണവശാലും തിളപ്പിച്ചതിനുശേഷം ഇലയെടുത്ത് വെള്ളം കളയരുത്. അടുത്ത ദിവസം വരെ അതില്‍ സൂക്ഷിക്കുക.
പിറ്റേന്ന് ഈ വെള്ളമുപയോഗിച്ചു മുടി നന്നായി കഴുകുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കരുത്.
ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ടു മുടി കഴുകിക്കഴിഞ്ഞാല്‍ പിന്നെ പച്ചവെള്ളം ഉപയോഗിച്ച് രണ്ടാമതു കഴുകേണ്ട ആവശ്യമില്ല.
ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യാം. രണ്ടാഴ്ചയില്‍ താരന് കുറവുണ്ടാകും. മുടികൊഴിച്ചില്‍ കുറയുകയും ചെയ്യും.