- Advertisement -Newspaper WordPress Theme
HEALTHചെറുപ്പക്കാരില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടിവരുന്നതിനുളള കാരണമെന്താണ് ?

ചെറുപ്പക്കാരില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടിവരുന്നതിനുളള കാരണമെന്താണ് ?

ഹ്യദയ പേശികളിലേക്കുളള രകതമൊഴുക്ക് പെട്ടെന്ന് തടസ്സപ്പെടുന്നതുമൂലം അവയ്ക്ക് നാശമുണ്ടാകുന്ന ഗുരുതരമായ ഒരു അവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്നത്.

ഓക്‌സിജന്‍ സമ്പുഷടമായ ശുദ്ധരകതം വഹിക്കുന്ന ധമനികളില്‍ തടസ്സമുണ്ടാകുമ്പോള്‍ രകതമൊഴുക്ക് തടസ്സപ്പെടുകയോ പുര്‍ണമായും സ്തംഭിക്കുകയോ ചെയ്യുമ്പോഴാണ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

പ്രായമായവരില്‍ കണ്ടുവരുന്ന പ്രശ്‌നമായിട്ടാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. 40 വയസ്സിന് താഴെ പ്രായമുളളവരില്‍ ഹാര്‍ട്ട് അറ്റാക്ക് വളരെ അപൂര്‍വമായിരുന്നു. എന്നാല്‍ ഇന്ന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന അഞ്ച് രോഗികളില്‍ ഒരാള്‍ 40 വയസ്സിന് താഴെ പ്രായമുളളയാളാണ് എന്ന ഭീതിജനകമായ വസ്തുത കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹ്യദയത്തിന് ശുദ്ധ രകതമെത്തിക്കുന്ന കൊറോണറി ആര്‍ട്ടറിയിലുണ്ടാകുന്ന പ്രശ്‌നങ്ങളും (കൊറോണറി ഹാര്‍ട്ട് ഡിസീസ്) മറ്റ് സങ്കീര്‍ണതകളും പെട്ടെന്ന് മരണത്തിന് കാരണമാകുന്ന ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കും. ചെറുപ്രായത്തില്‍ തന്നെ ഇത്തരത്തില്‍ സംഭവിക്കുന്നത് രോഗാവസ്ഥ മൂലമുളള ബുദ്ധിമുട്ടുകള്‍, മാനസിക ബുദ്ധിമൂട്ടുകള്‍, ഭാരിച്ച ചികിത്സാചെലവ് എന്നിവയ്ക്ക് ഇടയാക്കുകയും ചെയ്യും

35 വയസ്സിന് താഴെ പ്രായമുളളവരിലെ ഹാര്‍ട്ട് അറ്റാക്കിന്റെ പൊതുവായ കാരണങ്ങള്‍ ഇവയാണ്.

. അനാരോഗ്യകരമായ ജീവിതശൈലി

. അമിത മദ്യപാനവും പുകവലിയും

. അമിതഭാരം

. മാനസികസമ്മര്‍ദം (സ്‌ട്രെസ്സ്)

. ഉയര്‍ന്ന രകതസമ്മര്‍ദം

. പ്രമേഹം

പുകവലി, അമിതവണ്ണം, ശാരീരിക വ്യായാമത്തിന്റെ കുറവ് തുടങ്ങിയവ ഉള്‍പ്പടെയുളള കാരണങ്ങള്‍ മൂലം കാര്‍ഡിയോവസ്‌കുലര്‍ സംവിധാനത്തിന് സമ്മര്‍ദം കൂടാനും അങ്ങനെ ചെറുപ്പക്കാരില്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ് വര്‍ധിക്കാനും കാരണമാകും.

രകതസമ്മര്‍ദം, പള്‍സ് നിരക്ക്, ഇ.സി.ജി എക്കോ കാര്‍ഡിയോഗ്രാഫി, ട്രോപ്പോനിന്‍ ടെസ്റ്റ എന്നിവ ഉള്‍പ്പെടുന്ന ക്ലിനിക്കല്‍ പരിശോധനകളിലൂടെ ഹ്യദയത്തിന് ഉണ്ടാകുന്ന തകരാറുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ തിരിച്ചറിയാനാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme