- Advertisement -Newspaper WordPress Theme
HEALTHഇന്ത്യയിലെ മാതൃമരണ നിരക്കില്‍ 83 ശതമാനം കുറവ്

ഇന്ത്യയിലെ മാതൃമരണ നിരക്കില്‍ 83 ശതമാനം കുറവ്

ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാതൃമരണ നിരക്കില്‍ 83 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2014-16 കാലത്ത് ഇന്ത്യയുടെ മാതൃമരണനിരക്ക് 130 ആയിരുന്നു. 2018-20 ആയപ്പോഴേക്കും ഇത് 97 ആയി കുറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ (1990-2020) മാതൃമരണനിരക്കില്‍ 83 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിശുമരണനിരക്ക് : 2014ല്‍ ശിശുമരണനിരക്ക് 39 ആയിരുന്നു. 2020 ആയപ്പോഴേക്കും ശിശുമരണനിരക്ക് 28 ആയി കുറഞ്ഞു.

മാതാവിന്റെ ആരോഗ്യത്തിനായുള്ള പദ്ധതികള്‍

മെറ്റേണല്‍ ഡെത്ത് സര്‍വെയ്ലന്‍സ് ആന്‍ഡ് റെസ്പോണ്‍സ്: ആശുപത്രികളിലും മറ്റുമുള്ള മാതൃമരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നു.

മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് (എംസിപി): കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്. ഗര്‍ഭിണികളുടെയും മൂന്ന് വയസുവരെയുള്ള കുട്ടികളുടെയും വിവരങ്ങള്‍ പദ്ധതിപ്രകാരം ശേഖരിക്കുന്നു.

ജനനി സുരക്ഷാ യോജന: പ്രസവം ആശുപത്രികളിലാക്കാനും അതിലൂടെ ധനസഹായം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

ലക്ഷ്യ ഇനിഷ്യേറ്റീവ്: ആശുപത്രികളിലെ ലേബര്‍ റൂമുകളിലേയും ഓപ്പറേഷന്‍ തിയേറ്ററുകളിലെയും സേവനം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പോഷണ്‍ അഭിയാന്‍ : അനീമിയ, ശിശുക്കളുടെ ഭാരക്കുറവ്, അമ്മമാരുടെ പോഷകക്കുറവ് എന്നിവ പരിഹരിക്കാനായി ആരംഭിച്ച പദ്ധതിയാണിത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme