- Advertisement -Newspaper WordPress Theme
HEALTHമഴക്കാലമാണ്, രോ​ഗങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മഴക്കാലമാണ്, രോ​ഗങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചാവ്യാധികളും വ്യാപകമാകാറുണ്ട്. പനി മാത്രമല്ല ചുമ, കഫക്കെട്ട്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോ​ഗങ്ങൾ മഴക്കാലത്ത് പിടിപെടാം. ശുചിത്വം പാലിക്കുന്നതിലൂടെയും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെയും മാത്രമമേ രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുള്ളൂ. മഴക്കാലത്ത് പിടിപെടാവുന്ന ചില രോ​ഗങ്ങൾ…

 എലിപ്പനി 

മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ്. ഇത്തരം വെള്ളക്കെട്ടുകളിൽ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.

കോളറ

വെള്ളത്തിലൂടെ പകരുന്ന ഒരു അസുഖമാണ് കോളറ. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. 

മഞ്ഞപ്പിത്തം

വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും. പനി, ശരീരവേദന, ഛർദ്ദി, ശരീരത്തിൽ മഞ്ഞപ്പ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ. 

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്?

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക.

വെള്ളക്കെട്ടിലൂടെ നടക്കുന്നത് ഒഴിവാക്കുക

കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക

വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കാതെ നോക്കുക.

ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക

.ഭക്ഷണങ്ങൾ തുറന്ന് വയ്ക്കരുത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme