in , , , ,

തമിഴ്നാടിന് പിന്നാലെ വാക്സിന്‍ നിര്‍മാണത്തിന് ഒരുങ്ങി കേരളവും

Share this story

തിരുവനന്തപുരം: വാക്സിന്‍ തദ്ദേശിയമായി നിര്‍മ്മിക്കാനുള്ള നിര്‍ണായക തീരുമാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം കൈകൊണ്ടത്.
തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഡോ. എസ്. ചിത്ര ഐ.എ.എസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഡോ. കെ.പി. സുധീര്‍ ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍, ഡോ. വിജയകുമാര്‍ , ഡോ. രാജന്‍ ഖോബ്രഗഡെ, ഡോ. രാജമാണിക്യം എന്നിവരെ മെമ്പര്‍മാരാക്കി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും മന്ത്രി സഭ തീരുമാനിച്ചു.
പ്രമുഖ കമ്പനികളുമായി ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും ഈ ഗ്രൂപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാക്സിന്‍ നിര്‍മാണത്തിലേക്ക് കടക്കുന്നതോടെ കേരളത്തില്‍ ആരോഗ്യരംഗത്തെ മുന്നേറ്റത്തിനും വളര്‍ച്ചക്കും കാരണമാകും.

കോറോണയ്ക്ക് പിന്നില്‍ ചൈന, അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

നിങ്ങള്‍ പെറോട്ട കഴിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക