ദീര്‍ഘായുസ്സ്, ധാരണാശക്തി,ഓര്‍മശക്തി,ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനക്ഷമത. സംഭരണ മികവ്, ശുക്ലപുഷ്ടി,ശരീരസൗന്ദര്യം എന്നിവ കാത്തുസൂക്ഷിക്കുന്നവയും അകാല വാര്‍ദ്ധക്യം തടയുന്നതുമായ ദ്രവ്യങ്ങളാണ് രസായന ഔഷധങ്ങള്‍.കുറുന്തോട്ടിക്ക് ഈ വക ഗുണങ്ങള്‍ ധാരാളമുണ്ട്.രസം, രക്തം തുടങ്ങിയ
സപ്തധാതുക്കളെയും കര്‍മസൗഷ്ഠവത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. വൈദ്യനിര്‍ദേശപ്രകാരം കുറുന്തോട്ടി ഉണക്കിപ്പൊടിച്ച പൊടി 10 -15 ഗ്രാം കാച്ചിയ പാലില്‍ രാവിലെ വെറും വയറ്റില്‍ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ബലജീരകാദി കഷായം,നയോപായം.കഷായം, കസ്തുരാദി ലേഹ്യം തുടങ്ങിയ മരുന്നുകള്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ ഉപയോഗിക്കുന്നത് വളരെ ആശ്വാസകരമാണ്. ഒരു പ്രധാന ചേരുവയാണ്.
പ്രമേഹരോഗികളില്‍
ദീര്‍ഘസ്ഥായിയായ പ്രമേഹരോഗികളില്‍ പാദങ്ങളില്‍ തരിപ്പ്, ചുട്ടു പുകച്ചില്‍ എന്നിവ അനുഭവപ്പെടാരുണ്ട്്. ഇവയുടെ ശമനത്തിന് കുറുന്തോട്ടി പ്രധാനമായും ചേരുന്ന തൈലങ്ങള്‍ – ക്ഷീരബല, ശുദ്ധബല, കാര്‍പ്പാസാസ്ഥ്യാദി,ബാലഗുളച്യാദി വലിയ നാരായണ തുടങ്ങിയവ കൊണ്ട്് തേച്ചു കുളിപ്പിക്കുവാനും തലയിലും പാദങ്ങളിലും ധാര ചെയ്യുവാനും ശിരോവസ്തി ചെയ്യുവാനും വൈദ്യന്‍മാര്‍ നിര്‍ദേശിക്കാറുണ്ട്്. ഇവകൊണ്ട് രോഗിക്ക് വളരെ ആശ്വാസം ലഭിക്കാറുണ്ട്. ഉറക്കകുറവ്, മാനസിക പ്രശ്നങ്ങല്‍ എന്നിവയും ഇത്തരം ചികിത്സകള്‍ ഫലപ്രദമാണ്.
കുറുന്തോട്ടി ഇലകൊണ്ടുള്ള താളി കേശസംരക്ഷണത്തിനായി ഉപയോഗിച്ചു വരുന്നു. മുടിയുടെ വളര്‍ച്ചാകുറവ്്, പൊട്ടിപോകല്‍, മുടിയുടെ വളര്‍ച്ചാകുറവ്്, അകാലനര, താരന്‍ എന്നിവയ്ക്ക് ശമനം നല്‍കുന്നു. കുറുന്തോട്ടിയില ഉണക്കിപൊടിച്ച് സൂക്ഷിക്കുകയും ചെയ്യാം.
കുറുന്തോട്ടി, നെല്ലിക്ക, എന്നിവയടങ്ങിയ ബലാധാത്ര്യാദിതൈലം ഉപയോഗിക്കുന്നത് അകാല നര തടയുന്നു മുടിയുടെ വളര്‍ച്ചയ്ക്കും ഉത്തമമാണ്.
അമിതാദ്ധ്വാനം, ദഹനവ്യവസ്ഥയില്‍ വരുന്ന തകരാറുകള്‍, മലബന്ധം എന്നിവെകൊണ്ടു വാതവൈഗുണ്യം സംഭവിക്കുന്നു. ഇതുകാരണം കിതപ്പ്, ഹ്യദയഭാഗത്ത്, വേദന, ഭാരം തോന്നല്‍, ശ്വാസവിമ്മിഷ്ടം, ഹ്യദസ്പന്ദനത്തിലെ താളപ്പിഴകള്‍ എന്നീ ഉപദ്രവങ്ങള്‍ ഉണ്ടാകാം , ഹ്യദയപേശികള്‍ക്കു ബലക്ഷയം, വാല്‍വുകള്‍ക്കു തകരാറുകള്‍ എന്നിവയും സംഭവിക്കാം ആയുര്‍വേദ ഭാഷയില്‍ വാതജമായിട്ടുളള ഹ്യദ്രോഗമായിട്ടാണ് ഇതിനെ പരിഗണിക്കുന്നത് ഇത്തരം ഹ്യദ്രോഗങ്ങളില്‍ കുറുന്തോട്ടി ചേര്‍ന്ന ഔഷധങ്ങള്‍ ഫലപ്രദമാണ് നയോപായം കഷായം ബലാപൂനര്‍ന്നവാദി കഷായം, ബലാജീരകാദി കഷായം എന്നിവ ഇത്തരം ഉപദ്രവങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു ( ഇവയിലെല്ലാം കുറുന്തോട്ടി അടങ്ങിയിട്ടുണ്ട്)