വ്യക്ക സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
.ശസ്ത്രക്രിയകളില്‍ പ്രത്യേകിച്ചും കല്ലു നീക്കം ചെയ്യുന്നവയില്‍ സ്‌റ്റെന്റുകള്‍ നിക്ഷേപിച്ചുണ്ടാവും. ഇതു നിശ്ചിത സമയത്തു തന്നെ നീക്കം ചെയ്യേണ്ടതുണ്ട്. രോഗികള്‍ അറിയാതിരിക്കുക യോ മറന്നു പോവുകയോ ചെയ്യുന്നത് അപൂര്‍വമല്ല.
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതു പലപ്പോഴും സ്വാഭാവികമാണ്. കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്നെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തണം
അസാധാരണമായ വേദനയോ മൂത്രത്തില്‍ രക്തത്തിന്റെ അംശമോ കണ്ടാല്‍ ഡോക്ടറെ കാണണം
ശസ്ത്രക്രിയ കഴിഞ്ഞു പനി വന്നാല്‍ ഉടന്‍ ചികിത്സ തേടുക അണുബാധയുടെ സൂചനയാവാം അത്
വ്യക്ക പരാജയം സംഭവിച്ചവരിലൊഴികെ കഴിക്കുന്ന പാനീയങ്ങളുടെ അളവില്‍ കാര്യമായ നിയന്ത്രണമില്ല.
കല്ലുകള്‍ നീക്കം ചെയ്തു കഴിഞ്ഞാല്‍ തുടര്‍ചികിത്സ മുടക്കരുത് കല്ലു വീണ്ടു വരാതിരിക്കാന്‍ അതു സഹായിക്കും