നാരങ്ങയുടെ ആന്റിഓക്സിഡന്റുകള്‍ വീക്കം പോലുള്ള സന്ധിവാത ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നു. കൂടാതെ, ഇഞ്ചി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇഞ്ചി നല്ലൊരു പ്രതിവിധിയാണ്. മിക്ക ഭക്ഷണങ്ങളിലും ഇഞ്ചി ഉപയോഗിച്ച് വരുന്നു. അല്‍പം ഇഞ്ചി നീരും നാരങ്ങ നീരും ചേര്‍ത്ത് ഒരു ഐസ് ക്യൂബ് തയ്യാറാക്കുന്നത് ഏറെഗുണം ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു ഡിറ്റോക്‌സ് ഐസ് ക്യൂബായി ഇത് പ്രവര്‍ത്തിക്കുന്നു.
നാരങ്ങയുടെ ആന്റിഓക്സിഡന്റുകള്‍ വീക്കം പോലുള്ള സന്ധിവാത ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നു. കൂടാതെ, ഇഞ്ചി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
ദിവസവും ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത ഐസ്‌ക്യൂബ് ഉപയോഗിച്ച വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങളെ തടയുന്നതിന്‌സഹായകമാണ്. ഓക്കാനം കുറയ്ക്കാന്‍ ഈ ലെമണ്‍ ജിഞ്ചര്‍ ക്യൂബുകള്‍ സഹായിക്കും. കൂടാതെ, കീമോതെറാപ്പിയും ഗര്‍ഭധാരണവും മൂലമുണ്ടാകുന്ന ഓക്കാനം, ഛര്‍ദ്ദി എന്നിവ ഒഴിവാക്കാന്‍ ഇതിന് കഴിയും. ഇത് വയറുവേദനയുടെ അസ്വസ്ഥതയും വേദനയും കുറയ്ക്കുന്നു. ഇത് പതിവായി കഴിക്കുന്നത് പ്രമേഹത്തിന്റെ ലക്ഷണങ്ങളാല്‍ വൃക്ക തകരാറുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ഇഞ്ചിയും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇഞ്ചിനീരില്‍ അല്‍പ്പം നാരങ്ങ നീര് കൂടി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന shogaols, gingerols എന്നിവയാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിന് സഹായിക്കും.
ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകള്‍ക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം പെയിന്‍ കുറയ്ക്കുന്നതിന് ഇഞ്ചി സഹായിക്കും. അതിനായി ഇഞ്ചി നാരങ്ങ കൊണ്ടുള്ള ക്യൂബിട്ട പാനീയം ഫലപ്രദമാണ്. ഭക്ഷണത്തില്‍ സ്ഥിരമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നവരില്‍ കൊളസ്ട്രോളിന്റെ അളവ് കുറവായിരിക്കും.