in ,

അബുദാബിയില്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ പിസിആര്‍ ടെസ്റ്റ്

Share this story

അബുദാബി: സ്‌കൂളില്‍ നേരിട്ട് പഠിക്കാന്‍ (ഫെയ്‌സ് ടു ഫെയ്‌സ് എഫ്ടിഎഫ്) എത്തുന്ന 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് 2 ആഴ്ചയില്‍ ഒരിക്കല്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം.
കോവിഡ് നെഗറ്റീവ് ഫലം കാണിക്കുന്നവരെ മാത്രമേ സ്‌കൂളിലേക്കു പ്രവേശിപ്പിക്കൂ. വിദ്യാര്‍ഥികള്‍ക്കു സൗജന്യ ടെസ്റ്റിനു സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും 2 ആഴ്ചയിലൊരിക്കല്‍ പിസിആര്‍ നിര്‍ബന്ധം.

അടിയന്തര ആവശ്യങ്ങള്‍ക്കായി സ്‌കൂളില്‍ നേരിട്ട് എത്തുന്ന രക്ഷിതാക്കള്‍ക്കും 96 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റ് ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.

ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; കേരള ഹെല്‍ത്ത് സമ്മേളനം ബുധനാഴ്ച മുതല്‍

നീതിയുക്തമായ കൊവിഡ് വാക്സിനേഷനാണ്2021 ലെ ഏക വെല്ലുവിളി- ഡോ. പീറ്റര്‍ സിംഗര്‍