- Advertisement -Newspaper WordPress Theme
covid-19മകനും ഭാര്യയ്ക്കും കോവിഡ്: ആരോഗ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ചു

മകനും ഭാര്യയ്ക്കും കോവിഡ്: ആരോഗ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ചു

തിരുവനന്തപുരം: മകനും ഭാര്യയും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ താന്‍ ക്വാറന്റീനില്‍ പ്രവേശിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മകനും മരുമകളുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചത്. തനിക്കു രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണിലൂടെയും ഇടപെട്ട് നടത്തുമെന്നും സമൂഹമാധ്യമത്തില്‍ മന്ത്രി അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കു കോവിഡ് ബാധിച്ചിരുന്നു. മകള്‍ക്കു കോവിഡ് ബാധിച്ചിട്ടും മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.

കെ.കെ.ശൈലജയുടെ കുറിപ്പ്:
പ്രിയമുള്ളവരെ,

എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme