in , , , ,

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ക്ഷാമം സ്വകാര്യ വിപണിയില്‍ ലഭ്യമാക്കാനോ?

Share this story

എ.അന്‍സീര്‍

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ക്ഷാമം സ്വകാര്യ വിപണിയില്‍ വാക്‌സിന്‍ ലഭ്യമാക്കാനാണെന്ന ആരോപണം ഉയരുന്നു. വാക്‌സിന്‍ ക്ഷാമം ബോധപൂര്‍വമുണ്ടാക്കി വിദേശ വാക്‌സിനുകള്‍ സ്വകാര്യ വിപണിയില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാക്‌സിന്‍ സ്വകാര്യ വിപണിയിലും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. സ്വകാര്യ വിപണിയില്‍ വാക്‌സിനുകള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നാണ് പ്രധാന അക്ഷേപം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വാക്‌സിനുകള്‍ സൗജന്യമായാണ് വിതരണം നടത്തുന്നത്. സ്വകാര്യ ആശുപത്രികളിലും വാക്‌സിനുകള്‍ക്ക് 25ം രൂപ മാത്രമേ ഇടാക്കാവു എന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
അതേസമയം സ്വകാര്യ വിപണിയില്‍ ഒരു ഡോസ് വാക്സീന് 700-1,000 രൂപ വരെ വില നല്‍കേണ്ടി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച വില 250 രൂപയാണ്.കോവിഷീല്‍ഡ് വാക്‌സീനു സ്വകാര്യ വിപണിയില്‍ ഡോസിന് 1,000 രൂപയോളം വിലയാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല നേരത്തെ പറഞ്ഞിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും റഷ്യയുടെ സ്പുട്നിക് വാക്‌സീന്‍ ഇറക്കുമതി ചെയ്യുന്ന ഡോ. റെഡ്ഡീസ് 750 രൂപയില്‍ താഴെയായി ഡോസിന് വിലയീടാക്കുമെന്നാണു സൂചന.
സ്വകാര്യ വിപണിയില്‍ വില്‍ക്കാന്‍ കഴിയുന്ന അളവ്, രാജ്യത്തെ വിതരണ ശൃംഖല, കയറ്റുമതി സാഹചര്യം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും വില നിശ്ചയിക്കുകയെന്നു കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു നേരിട്ടു വാക്‌സീന്‍ വാങ്ങാമെന്നു കേന്ദ്രം പറഞ്ഞെങ്കിലും ഇതിന്റെ മാനദണ്ഡങ്ങളും വില നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. സര്‍ക്കാര്‍ സംഭരണ വില (ഡോസിന് 150 രൂപ) യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ കമ്പോളത്തിന്റെ അളവും സംസ്ഥാന സര്‍ക്കാരുകള്‍ക്കായി നീക്കിവച്ചിരിക്കുന്നവയും കണക്കിലെടുത്തു വില നിശ്ചയിക്കും. ഓരോ കമ്പനിയുടെയും സാങ്കേതിക പ്ലാറ്റ്‌ഫോമുകള്‍, ഉപകരണങ്ങള്‍ എന്നിവ വ്യത്യാസമാണ്. വാക്‌സീന്‍ നിര്‍മാണത്തിന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെയും ആശ്രയിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ വിലകള്‍ വ്യത്യാസപ്പെടും’- ഒരു കമ്പനി മേധാവി ദേശീയ മാധ്യമത്തോടു പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ വാക്‌സിനുകള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്. ഇല്ലെങ്കില്‍ സാധാരണക്കാര്‍ക്ക് സ്വകാര്യവിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങുക പ്രയാസമായിരിക്കും.

അതുകൊണ്ട് തന്നെ വാക്‌സിനുകള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്. ഇല്ലെങ്കില്‍ സാധാരണക്കാര്‍ക്ക് സ്വകാര്യവിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങുക പ്രയാസമായിരിക്കും.

മകനും ഭാര്യയ്ക്കും കോവിഡ്: ആരോഗ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ചു

കോവിഡ്, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം