കോവിഡ് വന്നുപോയവരില്‍ ചര്‍മ്മരോഗങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് പഠനം. കൊറോണ വൈറസ് മനുഷ്യശരീരത്തെ പല വിധത്തിലാണ് ബാധിക്കുന്നത് എന്ന് നമുക്കറിയാം. കൂടാതെ, കൊറോണ വൈറസിന്റെ പ്രഭാവം വളരെക്കാലം നീണ്ടുനില്‍ക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.
കൊറോണ വൈറസ് ഹൃദയം, വൃക്കകള്‍, ആമാശയം, തലച്ചോറ് എന്നിവയേയും ബാധിക്കുന്നു. എന്നാല്‍, അടുത്തിടെ നടത്തിയ പഠനം മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അതായത്, കൊറോണ വൈറസ് ശ്വാസകോശ സംബന്ധമായ പ്രശ്‌നം മാത്രമല്ല സൃഷ്ടിക്കുന്നത്, പല ചര്‍മ്മ രോഗങ്ങളും കൊറോണ വൈറസ് മൂലം ഉണ്ടാകാം. അതായത്, ചര്‍മ്മം ചുവന്നു തടിയ്ക്കുന്നതും കൊറോണയും തമ്മില്‍ വലിയ ബന്ധമാണുള്ളത്

ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊറോണ വൈറസ് ചര്‍മ്മരോഗങ്ങള്‍ക്കും കാരണമാകുന്നു. കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്പില്‍ കൊറോണ പരിശോധനാ ഫലങ്ങള്‍ അപ്ഡേറ്റ് ചെയ്ത 3,36,487 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ആപ്പില്‍ നിന്ന് ലഭിച്ച ഡാറ്റ അനുസരിച്ച്, ഇവരില്‍ 8.8% പേര്‍ക്ക് കൊറോണ സമയത്ത് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടായി. അതായത് ചര്‍മ്മം ചുവന്നു തടിയ്ക്കുക, വിരലുകള്‍ ചുവന്നു തടിയ്ക്കുക, ചര്‍മ്മം വരണ്ട് ഉണങ്ങുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഈ രോഗികള്‍ വെളിപ്പെടുത്തി. കൊറോണ ബാധിയ്ക്കുന്ന സമയത്ത് ഉണ്ടാകുന്ന ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.
