- Advertisement -Newspaper WordPress Theme
AYURVEDAപല്ലിന്റെ മഞ്ഞ നിറം തടയാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

പല്ലിന്റെ മഞ്ഞ നിറം തടയാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

പല്ലിന്റെ നിറം പഴയതുപോലെ ആകാന്‍ പലരും ഡെന്റല്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നു. ഇതിനു പകരം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ പല്ലിന്റെ മഞ്ഞനിറം തടയാന്‍ കഴിയും.

തിളങ്ങുന്ന വെളുത്ത പല്ലുകള്‍ ലഭിക്കാന്‍ നാമെല്ലാവരും ആഗ്രഹിക്കുന്നു. ചില ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപഭോഗം, പല്ലിന്റെ ആരോഗ്യത്തിലെ ശ്രദ്ധക്കുറവ് എന്നിവ കാരണം പല്ലിന്റെ നിറം മാറുന്നത് ഒരു സാധാരണ പ്രശ്‌നമായിരിക്കുകയാണ്.

പല്ലിന്റെ നിറം പഴയതുപോലെ ആകാന്‍ പലരും ഡെന്റല്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നു. ഇതിനു പകരം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ പല്ലിന്റെ മഞ്ഞനിറം തടയാന്‍ കഴിയും.

പല്ല് ബ്ലീച്ച് ചെയ്യാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു, തിളക്കമുള്ളതും വെളുത്തതുമായ പല്ലുകള്‍ക്കായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

  • ബ്ലാക്ക് കോഫി പല്ലുകളെ കറപിടിച്ചതും മഞ്ഞയും മങ്ങിയതുമാക്കി മാറ്റുന്നു.
  • കാപ്പി പോലെ, ചായയും പതിവായി കഴിക്കുന്നത് പല്ലില്‍ കറ ഉണ്ടാക്കും. കട്ടന്‍ ചായക്കു പകരം ആരോഗ്യകരമായ ഗ്രീന്‍, വൈറ്റ്, ഹെര്‍ബല്‍ ചായകള്‍ തിരഞ്ഞെടുക്കുക.
  • റെഡ് വൈനിലെ ആസിഡുകള്‍ പല്ലുകളുടെ നിറം മാറ്റുന്നു.
  • കോളകള്‍, ഡാര്‍ക്ക് സോഡകള്‍ അവയിലെ സ്റ്റെയിനിങ് കളര്‍ പല്ലുകള്‍ക്ക് ദോഷകരമാണ്.
  • വേനല്‍ക്കാലത്ത്് ഉപയോഗിക്കാറുളള ഗോലകളും സ്ലാഷുകളും കഴിക്കുന്നതും നമ്മുടെ പല്ലുകള്‍ക്ക് നല്ലതല്ല.
  • പുകയില ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, പുകയില പല്ലുകള്‍ക്കും ഹാനികരമാണ്.
  • പുകവലിക്കുകയോ പുകയില ചവയ്ക്കുകയോ ചെയ്യുന്നത് പല്ലില്‍ നിറം മാറ്റം ഉണ്ടാക്കുന്നു.
  • സോയ സോസ് പോലുള്ളവ പല്ലില്‍ കറ ഉണ്ടാക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme