- Advertisement -Newspaper WordPress Theme
HEALTHകോവിഡ് ബാധിച്ചവരില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് സാധ്യതയേറെ

കോവിഡ് ബാധിച്ചവരില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് സാധ്യതയേറെ

കോവിഡ് ബാധിച്ചവര്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ അസഖങ്ങള്‍ക്ക് സാധ്യതയേറെയെന്നും കോവിഡ് ബാധിതരായവരെല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാവണമെന്നും ശ്വാസകോശരോഗവിദഗ്ധര്‍. കണ്ണൂര്‍ ഐഎംഎ ഹാളില്‍ നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിലാണ് ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നിലവില്‍ 20 മുതല്‍ 30 ശതമാനം ആളുകളില്‍ കോവിഡാനന്തര ആരോഗ്യപ്രശനം കണ്ടു വരുന്നുണ്ട്. ചെറിയ ക്ഷീണം മുതല്‍ ഓകസിജന്‍ ചികിത്സ കുടാതെ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത തരം ശ്വാസകോശരോഗം വരെ അതില്‍പ്പെടുന്നു. ഇവരില്‍ ചെറിയ ശതമാനത്തിനെങ്കിലും ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, ശ്വാസകോശം ദ്രവിച്ച് പോകല്‍ തുടങ്ങിയ അവസ്ഥ കാണപ്പെടുന്നുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞ

ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ തടസമുണ്ടാകുന്ന പള്‍മണറി എമ്പോളിസം, അപൂര്‍വമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയും പോസ്റ്റ കോവിഡിന്റെ ഭാഗമായി ഉണ്ടാകാം. അപകടകരമാകാന്‍ സാധ്യതയുളള മറ്റൊരു പ്രശനമാണ് കോവിഡിനെ തുടര്‍ന്ന് ഹൃദയപേശികളില്‍ വരാന്‍ സാധ്യതയുളള ബലഹീനത, ശ്വാസംമുട്ട് മുതല്‍ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനം വരെ ഇഇതുകാരണം സംഭവിക്കാം. കോവിഡ് ശ്വാസകോശങ്ങളിലുണ്ടായ തകരാറുകള്‍ സ്ഥയിയായ രൂപമാറ്റത്തില്‍ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസി (പള്‍മോണറി ഫൈബ്രോസിസ്) നടക്കമ്പോള്‍ കിതപ്പ് മുതല്‍ ഓകസിജന്‍ ചികിത്സ ഇല്ലാത്ത ജീവന്‍ നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥ വരെയുണ്ടാകാം

ഇന്നും അഞ്ചിലൊരാള്‍ കോവിഡാനന്തര പ്രശനങ്ങള്‍ അന്തഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് ബാധിച്ചവര്‍ തീര്‍ച്ചയായും ശ്വാസകോശവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍, കോവിഡും ന്യുമോണിയയും ബാധിച്ചവര്‍, പ്രായമായവര്‍, മറ്റ് ആരോഗ്യപ്രശനമുളള കോവിഡ് ബാധിതര്‍ തുടങ്ങിയവര്‍ ശ്വാസകോശ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme