in

കുടലിൻ്റെ ആരോഗ്യം മോശമാണെന്ന് സൂചിപ്പിക്കുന്നതായിരിക്കും ഈ ലക്ഷണങ്ങൾ

Share this story

ആരോഗ്യത്തിൽ വളരെ പ്രധാനമാണ് ദഹനം. കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിച്ചില്ലെങ്കിൽ ഒരുപക്ഷെ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. മാത്രമല്ല ശരിയായ രീതിയിലുള്ള ഭക്ഷണശൈലി പിന്തുടർന്നാൽ മാത്രമേ ദഹനവും ശരിയായ നടക്കുകയുള്ളൂ.

രോഗപ്രതിരോധ ശേഷി, ദഹനം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യം ശരിയായിരിക്കണമെങ്കിൽ കുടലിൻ്റെ ആരോഗ്യം മികച്ചതായിരിക്കണം. അമിതമായ ക്ഷീണം, ഉറക്കകുറവ്, പെട്ടെന്ന് അണുബാധ ഉണ്ടാകുക, മാനസിക പ്രശ്നങ്ങൾ എന്നിവയൊക്കെ കുടലിൻ്റെ ആരോഗ്യം മോശമാണെങ്കിൽ കാണിക്കുന്ന ലക്ഷണങ്ങളാണ്.

ചർമ്മ പ്രശ്നങ്ങൾ

ചർമ്മ പ്രശ്നങ്ങൾ

മുഖത്ത് എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നതും സൂക്ഷിക്കേണ്ട കാര്യമാണ്. മുഖത്തും ചർമ്മത്തിലുമൊക്കെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കാറുണ്ട്. മുഖക്കുരു, എക്സമ തുടങ്ങിയവയൊക്കെ കുടലിൻ്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. അമിതമായ ചർമ്മ പ്രശ്നങ്ങൾ വീക്കവും അതുപോലെ കുടലിലെ നല്ല ബാക്ടീരിയയുടെ കുറവിനെയും സൂചിപ്പിച്ചേക്കാം.

അണുബാധ

അണുബാധ

എപ്പോഴും അണുബാധ ഉണ്ടാകുന്ന അവസ്ഥയും ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. രോഗ പ്രതിരോധ ശേഷി കുറയുന്നതാണ് അണുബാധയ്ക്ക് കാരണമാകുന്നത്. മൂത്രാശയ അണുബാധ, ജലദോഷം, പനി പോലെ എപ്പോഴും അസുഖങ്ങൾ ഉണ്ടാകുന്നത് പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കുടലിൻ്റെ മോശം ആരോഗ്യത്തെയാണ് ഇതും സൂചിപ്പിക്കുന്നത്.

ദഹന പ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾ

പതിവായി ദഹന പ്രശ്നങ്ങൾ കാണാറുണ്ടെങ്കിൽ അത് കുടലിൻ്റെ മോശമായ അവസ്ഥയയെയാണ് സൂചിപ്പിക്കുന്നത്. വയർ വീർക്കൽ, ഗ്യാസ്, വയറിളക്കം, മലബന്ധം, നെഞ്ച് എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളാണ് ഈ സമയത്തുണ്ടാകുന്നത്. ഭക്ഷണത്തിന് ശേഷം അല്ലെങ്കിൽ വിട്ടുമാറാതെ പതിവായി ഈ പ്രശ്നമുണ്ടെങ്കിൽ സൂക്ഷിക്കുക. അത് കുടലിൻ്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

ക്ഷീണം

ക്ഷീണം

അമിതമായ ക്ഷീണവും ഉറക്കകുറവും അനുഭവപ്പെട്ടാലും അത് കുടലിൻ്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. നല്ല ഉറക്കം ലഭിക്കാതിരിക്കുക അല്ലെങ്കിൽ ഉറങ്ങുന്നത് ശരിയാകാതെ വരിക എന്നിവയൊക്കെ സൂക്ഷിക്കേണ്ട കാര്യങ്ങളാണ്. കുടലിലുള്ള നല്ല ബാക്ടീരിയികൾ ഒരു പരിധി വരെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ഉറക്കത്തിന് സഹായിക്കുന്ന ന്യൂറോട്രാൻസ്മിറ്റുകളെ ഇവയാണ് ഉത്പ്പാദിപ്പിക്കുന്നത്.

ഗര്‍ഭപാത്രത്തിലെ മുഴയുടെലക്ഷണങ്ങള്‍

മുഖത്തെ കുഴികളും പാടുകളും മാറ്റാൻ മുട്ട