സ്ത്രീകള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതും പരിശോധന നടത്താനും തക്കസമയത്തു ചികിത്സ തേടാനും മടിക്കുന്ന ഒരു രോഗമാണ് ഗര്‍ഭാശയത്തിലെ മുഴകള്‍ (ഫൈബ്രോയ്ഡ്‌സ്). നേരിട്ട് അപകടകാരിയല്ലാത്തതും, പൊതുവെ കാന്‍സര്‍ പോലെയുള്ള അവസ്ഥകളിലേക്കു മാറാന്‍ സാധ്യതയില്ലാത്തതും ചികിത്സ വൈകിപ്പിക്കുന്നതുകൊണ്ട് മറ്റുപല ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്നതുമായ രോഗമാണ് ഇത്.
മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ കൂടുതല്‍ കണ്ടു വരുന്നത്. പയറുമണി മുതല്‍ ചെറിയ ഫുട്‌ബോളിന്റെ വരെയത്ര വലുപ്പം വയ്ക്കാവുന്നവയാണ് ഫൈബ്രോയിഡുകള്‍.