തടി കൂടന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ തീരെ തടിയില്ലാത്തതാണ് ചിലരുടെ പ്രശ്‌നം. തടി കുറയ്ക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതു പോലെ തടി കൂടാനും ഇത്തരം വഴികളിലൂടെ പോയി അപകടം വിളിച്ചു വരുത്തുന്നവരുണ്ട്.
പ്രത്യക്ഷമായും പരോക്ഷമായും മെലിഞ്ഞവരോട് കമന്റ് പറയുന്നവർ മനസ്സിലാകാതെ പോകുന്ന ഒരു സത്യമുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ഇവർ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ലെന്നത്.എന്നാല്‍ വാസ്തവത്തില്‍ ഇതിന്റെ ആവശ്യമില്ല. തടി കൂട്ടാന്‍ ആരോഗ്യകരമായ ചില വഴികളുണ്ട്.