- Advertisement -Newspaper WordPress Theme
HAIR & STYLEസ്ഥിരം പാൽ കുടിക്കുന്നവരുടെ ശരീരത്തിൽ സംഭവിക്കുന്നത്

സ്ഥിരം പാൽ കുടിക്കുന്നവരുടെ ശരീരത്തിൽ സംഭവിക്കുന്നത്

നമ്മൾ മലയാളികൾ പോഷകാഹാരങ്ങളിൽ മുൻപന്തിയിൽ നിറുത്തിയിട്ടുള്ള ഭക്ഷണമാണ് പാൽ. കുട്ടികൾ മുതൽ പ്രായമേറിയവർ വരെ ദിവസേന മുടങ്ങാതെ പാൽ കുടിക്കുന്നവർ വളരെയേറെയാണ്. പോഷകക്കുറവുള്ളവർക്ക് സാധാരണയായി നമ്മുടെ നാട്ടിൽ ഡോക്‌ടർമാർ സഹിതം ശുപാർശ ചെയ്യുന്നത് പാലാണ്. ചായയിലൂടെയും പാൽ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്.

എന്നാൽ വളരെയേറെ ആരോഗ്യപ്രശ്നങ്ങൾ സ്ഥിരമായുള്ള പാൽ ഉപഭോഗത്തിലൂടെ ഉണ്ടാകാനിടയുണ്ട്. ഒന്നു ചിന്തിച്ചു നോക്കിയാൽ ജീവിതാവസാനം വരെ പാല് കുടിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. വേറൊരു ജീവജാലവും വളർച്ചയുടെ ഒരു പരിധി കഴിഞ്ഞാൽ പാൽ കുടിക്കില്ല. കാൻസറിന് കാരണമാകുന്ന ഐജിഎഫ്- 1 എന്ന ഹോർമോൺ ഫാക്‌ടർ പാലിൽ അടങ്ങിയിട്ടുണ്ട്.2001ൽ നാഷണൽ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പുരുഷന്മാരിൽ കോളോറെറ്റൽ കാൻസറിന് പാൽ ഉപഭോഗം കാരണമാകുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

എ1 കാറ്റഗറിയിയിൽ വരുന്ന പാലിൽ നിന്ന് ബിസിഎം-7 എന്ന ബാക്‌ടീരിയൽ ഇൻഫെക്ഷൻ മനുഷ്യനിലേക്ക് എത്തും. തുടർന്ന് ടൈപ്പ് വൺ പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം എന്നിവയ‌ിലേക്ക് നയിക്കാം.എന്നാൽ, പാൽ നിർബന്ധമാണെന്നുള്ളവർക്ക് നാടൻ പശുവിന്റെ പാൽ ഉപയോഗിക്കാവുന്നതാണ്. കൊഴുപ്പ് താരതമ്യേന കുറവാണ് എന്നതു തന്നെയാണ് ഗുണം. പാലിനെ തൈരാക്കി മാറ്റി ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും. പാലിന്റെ ഉപോൽപ്പന്നങ്ങളായ ചീസ്, ബട്ടർ എന്നിവയെല്ലാം കൂടുതൽ മെച്ചമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme