- Advertisement -Newspaper WordPress Theme
HAIR & STYLEപ്രതീക്ഷയായി അര്‍ബുദ മരുന്ന്

പ്രതീക്ഷയായി അര്‍ബുദ മരുന്ന്

ന്യൂഡല്‍ഹി. മലാശയ അര്‍ബുദ ബാധിതരായ 18 പേരില്‍ ഡൊസ്റ്റര്‍ലിമാബ് എന്ന പുതിയ മരുന്നു പരീക്ഷിച്ചതു വിജയം കണ്ടു. പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗഖ്യം ലഭ്യക്കുന്നത് അര്‍ബുദ ചികിത്സാരംഗത്ത് ആദ്യമാണ്.

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുളള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത ഒരേ തരത്തിലുളള 18 അര്‍ബുദ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. അര്‍ബുദ വളര്‍ച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടര്‍ന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം. 6 മാസം കഴിച്ചപ്പോള്‍ അര്‍ബുദ വളര്‍ച്ച പൂര്‍ണമായും ഇല്ലാതായി അര്‍ബുദ നിര്‍ണയത്തിനുളള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പുര്‍ണമായും മാറിയതായി കണ്ടെത്തി. പാര്‍ശ്വ ഫലങ്ങളൊന്നുമില്ല താനും.

ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മകുന്നിലുളളതെന്നു പരീക്ഷണത്തിനു നേത്യത്വം നല്‍കിയ ഡോ.ലൂയി എ.ഡയസ് ജൂനിയര്‍ പറഞ്ഞു. അര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme