- Advertisement -Newspaper WordPress Theme
HAIR & STYLEഈ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം 

ഈ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം 

ഒരേ സമയത്ത് ഒന്നിൽ കൂടുതൽ വൈദ്യുതി ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ ശരിയായ രീതിയിൽ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ചില്ലെങ്കിൽ പലതരം നാശനഷ്ടങ്ങൾ സംഭവിക്കാം. ഉയർന്ന പവറുള്ള ഉപകരണങ്ങൾ അല്ലെങ്കിൽ എപ്പോഴും വൈദ്യുതി ആവശ്യമായി വരുന്ന ഉപകരണങ്ങൾക്ക് വേണ്ടിയുള്ളതല്ല ഇത്തരം സംവിധാനങ്ങൾ. ഈ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യുന്നുണ്ടെങ്കിൽ ഉടനെ മാറ്റിക്കോളൂ. 

ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ വൈദ്യുതി ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ശരിയായ രീതിയില്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ പലതരം നാശനഷ്ടങ്ങള്‍ സംഭവിക്കാം. ഉയര്‍ന്ന പവറുള്ള ഉപകരണങ്ങള്‍ അല്ലെങ്കില്‍ എപ്പോഴും വൈദ്യുതി ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല ഇത്തരം സംവിധാനങ്ങള്‍. ഈ ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്ലഗ് ചെയ്യുന്നുണ്ടെങ്കില്‍ ഉടനെ മാറ്റിക്കോളൂ.

ഫ്രിഡ്ജ്

സമയപരിധിയില്ലാതെ എപ്പോഴും ഉപയോഗിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാല്‍ തന്നെ മറ്റുള്ള ഉപകരണങ്ങളെക്കാളും കൂടുതല്‍ വൈദ്യുതി ഫ്രിഡ്ജിന് ആവശ്യമായി വരുന്നു. വലിയ ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ സര്‍ക്യൂട്ട് ട്രിപ്പാകാന്‍ കാരണമാകുന്നു. കൂടാതെ അമിതമായ ഉപയോഗം വരുമ്പോള്‍ വൈദ്യുതി പ്രവാഹത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ഇത് ഫ്രിഡ്ജിന്റെ കംപ്രസ്സര്‍ ഇല്ലാതാകാന്‍ കരണവുമാകുന്നു. അതിനാല്‍ തന്നെ ഇത്തരം ഉപകരണങ്ങള്‍ സ്വിച്ച് ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് നല്ലത്.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യേണ്ടത് ഇങ്ങനെയാണ്

വസ്ത്രങ്ങളില്‍ നിന്നും പെര്‍ഫ്യൂമിന്റെ കറ മാറുന്നില്ലേ? എങ്കില്‍ ഇതാണ് പ്രശ്‌നം

മൈക്രോവേവ്

മൈക്രോവേവ് പ്രവര്‍ത്തിക്കണമെങ്കില്‍ 10 മുതല്‍ 15 വരെ ആംപിയര്‍ ആവശ്യമാണ്. ഇത് എക്സ്റ്റന്‍ഷന്‍ ബോര്‍ഡിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. അതിനാല്‍ തന്നെ മൈക്രോവേവ് എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തീ പിടിത്തത്തിനോ അല്ലെങ്കില്‍ വീടിന്റെ മുഴുവന്‍ സംവിധാനത്തിനോ കേടുപാടുകള്‍ വരന്‍ സാധ്യതയുണ്ട്.

അടുക്കള ഉപകരണങ്ങള്‍

അടുക്കളയില്‍ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ചില ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു. ഇത്തരം ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വയര്‍ ഉരുകി പോകാനും ഉപകരണത്തിന് കേടുപാടുള സംഭവിക്കാനും കാരണമാകുന്നു.

എയര്‍ കണ്ടീഷണര്‍

ഹീറ്റര്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ വലിയ ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു. ഉപകരണങ്ങള്‍ അധികമായി ചൂടാവാന്‍ സാധ്യത ഉള്ളതുകൊണ്ട് തന്നെ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

മുടി സംരക്ഷണ ഉപകരണങ്ങള്‍

വീട്ടില്‍ മുടി സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതൊരിക്കലും എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ഉപയോഗിക്കാന്‍ പാടില്ല. കാരണം ഇതില്‍ നിന്നും വേഗത്തിലാണ് വലിയ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഇത് സ്വിച്ച് ബോര്‍ഡില്‍ പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme