- Advertisement -Newspaper WordPress Theme
HAIR & STYLEഇടയ്ക്കിടെ ട്രോയ്‌ലറ്റില്‍ പോകാനുളള തോന്നല്‍ പതിവാണോ

ഇടയ്ക്കിടെ ട്രോയ്‌ലറ്റില്‍ പോകാനുളള തോന്നല്‍ പതിവാണോ

ഐ.ബി.എസ്. എന്ന് വിളിക്കുന്ന ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമാണ് ഇവിടെ പ്രശനമാകുന്നത്. കുടലിന്റെ ചലനമാറ്റങ്ങളാണ് അസ്വസ്ഥതയക്ക് കാരണം കുടലിന്റെ ചലനം വേഗത്തിലാണെങ്കില്‍, വയറിളക്കവും സാവധാനത്തിലാണെങ്കില്‍, മലബന്ധവും ഉണ്ടാകും ടെന്‍ഷന്‍പോലെയുളള മാനസികപ്രശനങ്ങള്‍, ഐ.ബി.എസ്.കൂടുതല്‍ വഷളാക്കും. കൂടാതെ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പാരമ്പര്യം, ഭക്ഷണശുചിത്വക്കുറവ് തുടങ്ങിയവയും ഐ.ബി.എസിന് കാരണമാകും,

ഐ.ബി.എസ്.നാലുതരം
ഐ.ബി.എസ്.ഡി:വയറിളക്കം മുഖ്യലക്ഷണം.
ഐ.ബി.എസ്.സി: മലബന്ധം കൂടുതലായി കാണുന്നു.
ഐ.ബി.എസ്.എം. വയറിളക്കവും മലബന്ധവും ഒരുപോലെയുണ്ടാകുന്നു.
ഐ.ബി.എസ.എ: വയറിളക്കം, മലബന്ധം എന്നിവ മാറിമാറി വരുന്നു.

പരിഹാരം

നാരുളള ഭക്ഷണം കഴിക്കുക.
ദിവസം എട്ട് ഗ്ലാസ് വെളളം കുടിക്കുന്നത് ശീലമാക്കുക.
പാലുത്പന്നങ്ങള്‍, കൊഴുപ്പുളള ഭക്ഷണം എന്നിവ ഒഴിവാക്കുക.
മദ്യം, പുകവലി എന്നിവ ഒഴിവാക്കുക.
മാനസികപിരിമുറുക്കം കുറയക്കണം, യോഗ ശീലമാക്കാം.
പതിവായി വ്യായാമം ചെയ്യുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme