- Advertisement -Newspaper WordPress Theme
LifeStyleവാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കടുത്ത കറകളെ എങ്ങനെ നീക്കം ചെയ്യാം ? ഇതാ ചിലപൊടിക്കൈകൾ

വാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കടുത്ത കറകളെ എങ്ങനെ നീക്കം ചെയ്യാം ? ഇതാ ചിലപൊടിക്കൈകൾ

ഉപയോഗം കൂടുന്നതിന് അനുസരിച്ച് വാഷിംഗ് മെഷീൻ സോപ്പ് പൊടി, വസ്ത്രങ്ങൽ എന്നിവയിൽ നിന്നുമുള്ള കറകളെ ആഗിരണം ചെയ്യും. ഇത് മെഷീന് മാത്രമല്ല നിങ്ങളുടെ വസ്ത്രത്തെയും ഇല്ലാതെയാക്കും. അതുകൊണ്ട് തന്നെ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം എപ്പോഴും വാഷിംഗ് മെഷീൻ വൃത്തിയാക്കേണ്ടതുണ്ട്. അഴുക്കുകൾ അടിഞ്ഞുകൂടിയാൽ പ്രവർത്തനവും അതുപോലെ കാര്യക്ഷമമല്ലാതെയാകും. വാഷിംഗ് മെഷീൻ വൃത്തിയാകാൻ ഇതാ ചില പൊടിക്കൈകൾ.

വൃത്തിയാക്കുന്നതിന് മുമ്പ് എന്തുതരം കറയാനുള്ളതെന്ന് തിരിച്ചറിയേണ്ടതുണ്ട്. വെള്ളനിറത്തിലുള്ള കറകളാവാം സോപ്പ് പൊടിയിൽ നിന്നും ഉണ്ടാകുന്നത്. ഇനി പൂപ്പൽ ആണെങ്കിൽ അവ കറുപ്പോ പച്ചയോ നിറത്തിലായിരിക്കും ഉണ്ടായിരിക്കുന്നത്. ഇത് മനസ്സിലാക്കി എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.

ക്ലീനറുകൾ തെരഞ്ഞെടുക്കാം

  1. വിനാഗിരി
  2. ബേക്കിങ് സോഡ
  3. നാരങ്ങ നീര്
  4. ലിക്വിഡ് ഡിഷ് വാഷ്
  5. ഹൈഡ്രജൻ പെറോക്‌സൈഡ്
  6. സ്ക്രബ്ബർ
  7. മൈക്രോഫൈബർ തുണി

ഡിറ്റർജെന്റ് ഡ്രോയർ

സോപ്പ് പൊടി എപ്പോഴും ഇടുന്നതുകൊണ്ട് തന്നെ ഡിറ്റർജെന്റ് ഡ്രോയറിൽ കറപറ്റാൻ സാധ്യതയുണ്ട്. ഡ്രോയർ പുറത്തെടുത്തതിന് ശേഷം വിനാഗിരി ചേർത്ത ചൂട് വെള്ളത്തിൽ 20 മിനിറ്റോളം മുക്കിവയ്ക്കണം. ശേഷം സ്‌ക്രബർ ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി.

ഫ്രണ്ട് ലോഡ് മെഷീൻസ്

ഫ്രണ്ട് ലോഡ് മെഷീനുകളിൽ റബ്ബർ സീൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഈ റബ്ബർ ഗാസ്കറ്റിൽ അഴുക്കും കറയും ചേർന്ന് പൂപ്പൽ ഉണ്ടാവാനും സാധ്യതയുണ്ട്. വിനാഗിരിയും വെള്ളവും ചേർത്ത് ഈ ഭാഗത്ത് സ്പ്രേ ചെയ്ത് കൊടുക്കാം. ഇങ്ങനെ 15 മിനിറ്റോളം വെച്ചതിന് ശേഷം മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

ഫിൽറ്ററുകൾ വൃത്തിയാക്കാം

വാഷിംഗ് മെഷീനിൽ കൂടുതൽ അഴുക്കും കറകളും ഉണ്ടാവാൻ സാധ്യതയുള്ള ഇടമാണ് ഫിൽറ്റർ ചെയ്യുന്ന ഭാഗം. അല്ലെങ്കിൽ ഡ്രെയിനുകൾ പുറംതള്ളുന്ന സ്ഥലം. ഫിൽറ്റർ മാറ്റിയതിന് ശേഷം അത് വെള്ളത്തിൽ കഴുകണം. ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme