വിറ്റാമിന്‍ ഡി കുറവ് പലരും നേരിടുന്നൊരു പ്രശ്‌നമാണ്. ലോകമെമ്പാടുമുള്ള 1 ബില്യണ്‍ ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടെന്നാണ് കണക്കുകള്‍, അതായത് ആഗോള ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവുണ്ട്. മരുന്നുകള്‍ കഴിച്ചും സൂര്യപ്രകാശമേറ്റും അല്ലെങ്കില്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചും ഈ കുറവ് പരിഹരിക്കാം.
വിറ്റാമിന്‍ ഡിയുടെ കുറവ് ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും.
- ഉറക്കം കിട്ടുന്നില്ല
വിറ്റാമിന്‍ ഡി കുറവാണെന്നതിന്റെ ആദ്യ ലക്ഷണം ഉറക്കം ലഭിക്കാത്തതാണ്. തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ രാത്രിയില്‍ അസ്വസ്ഥത നേരിടുന്നുണ്ടാകും.
- ക്ഷീണം തോന്നുക
ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി കുറവുണ്ടെന്ന് മനസിലാക്കുക.
- മോശം മാനസികാരോഗ്യം
വിറ്റാമിന്‍ ഡി കുറവുണ്ടെങ്കില്‍ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാം. മോശം മാനസികാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
- വിശപ്പില്ലായ്മ
വിറ്റാമിന്‍ ഡി കുറവുള്ളവര്‍ക്ക് വിശപ്പില്ലായ്മ ഉണ്ടാകാം. പലപ്പോഴും നിങ്ങള്‍ക്ക് വിശപ്പ് തോന്നില്ല.
- മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകാം. തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.
- നടുവേദന
വിറ്റാമിന്‍ ഡി കുറവുള്ളവര്‍ക്ക് സന്ധി വേദന, കാല്‍മുട്ട് വേദന, നടുവേദന എന്നിവ ഉണ്ടാകാം.
- പേശി ബലക്കുറവ്
വിറ്റാമിന്‍ ഡി കുറവുണ്ടാകുമ്പോള്‍, പേശികള്‍ക്ക് ബലക്കുറവ് ഉണ്ടാകുമെന്ന് ദീപ്ശിഖ പറഞ്ഞു.
- വിളറിയതും വരണ്ടതുമായ ചര്‍മ്മം
വിളറിയതും വരണ്ടതുമായ ചര്‍മ്മം വിറ്റാമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണമാകാം.
ചര്‍മ്മത്തിലെ ചുളിവുകളും ബ്ലാക്ക് ഹെഡ്സും മാറ്റാം; ഉലുവ മതി